കോഴിക്കോട്: മഹാമാരിക്കാലത്ത് വലിയ പ്രതിസന്ധി നേരിട്ട വിപണി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഓണം ഓഫറുകള്‍ തന്നെയാണ് മുഖ്യ ആകര്‍ഷണം. ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, വസ്ത്രം, പച്ചക്കറി, പലചരക്ക് തുടങ്ങി എല്ലാ വിഭാഗം വ്യാപാരികള്‍ക്കും ഓണം പ്രതീക്ഷയുടേതാണ്.
ഓണാഘോഷങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഓണസദ്യ. സാമ്പാറും അവിയലും കാളനുമെല്ലാം മലയാളികളുടെ ഇഷ്ട വിഭവങ്ങളാണ്. കോവിഡ് കാലമായതിനാല്‍ പച്ചക്കറിയ്ക്ക് വില കൂടുമോ എന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പച്ചക്കറി, പലചരക്ക് വ്യാപാരികളെ പോലെ തന്നെ പ്രതീക്ഷയിലാണ് വസ്ത്ര വ്യാപാരികളും. കോംബോ ഓഫറുകള്‍ ഉള്‍പ്പെടെ അവതരിപ്പിച്ച് വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് വസ്ത്ര വ്യാപാരികള്‍.
എക്‌സേഞ്ച് മേളകളും കോംബോ ഓഫറുകളും അവതരിപ്പിച്ചാണ് ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ വിഭാഗം സജീവമാകുന്നത്. മൊബൈല്‍ ഫോണുകള്‍ തന്നെയാണ് പ്രധാന ആകര്‍ഷണം. വമ്പന്‍ വിലക്കുറവുകളും ക്യാഷ് ബാക്കുമെല്ലാം പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായിട്ടുണ്ട്. ഇതിന് പുറമെ വാഹന വിപണിയും സ്വര്‍ണ വ്യാപാരികളും വഴിയോര കച്ചവടക്കാരുമെല്ലാം കോവിഡ് കാലത്തെ ഓണത്തെ ഏറെ പ്രതീക്ഷയോടെയാണ് വരവേല്‍ക്കുന്നത്.
Post Your Comments