ഡൽഹി: ഇലക്ട്രിക് വാഹന വിപണിയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. നെക്സോണിന്‍റെ വൻ വിജയമായതിന് പിന്നാലെ ടാറ്റ ടിഗോറും ഇലക്ട്രിക് വാഹനവിപണി ലക്ഷ്യമാക്കി എത്തുകയാണ്. പുതിയതായി പുറത്തിറക്കുന്ന ടിഗോർ ഇവിയുടെ ടീസർ വീഡിയോ കഴിഞ്ഞ ദിവസം ടാറ്റ പുറത്തുവിട്ടിരുന്നു. ഒറ്റ ചാർജിൽ 250 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വിപണിയിലിറങ്ങി കുറച്ചു കാലങ്ങളായെങ്കിലും ടിഗോർ ഇവിയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. ഇതേ തുടർന്നാണ് പരിഷ്ക്കരിച്ച ടിഗോർ ഇവിയെ പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചത്. കുറഞ്ഞ വിലയിൽ കൂടുതൽ വേഗത്തിലുള്ള ചാർജിങും കൂടുതൽ മൈലേജും ഉറപ്പാക്കിയാണ് ഇത്തവണ ടിഗോർ ഇവി എത്തുന്നത്. സുരക്ഷയ്ക്കായി ടിഗോർ ഇവിയിൽ ഇരട്ട എയർബാഗുകൾ, ഇബിഡി- എബിഎസ്, പവർ വിൻഡോകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് സീറ്റ്ബെൽറ്റ് അലർട്ട്, സ്പീഡ് അലർട്ട് തുടങ്ങിയവ നൽകിയിട്ടുണ്ട്.
പുറത്തു നിന്ന് വൈദ്യുതിയെത്തി: 7.30 മുതല്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു
പുതിയ ടിഗോർ ഇവി ഇക്കോ, സ്പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സിപ്‌ട്രോൺ-പവേർഡ് ടിഗോർ ഇവിക്ക് കൂടുതൽ നിറങ്ങൾ ടാറ്റ നൽകുമെന്നാണ് വിവരം. ഇന്ത്യയിലെ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ പുറത്തിറങ്ങുന്ന ഇലക്ട്രിക് കാർ എന്ന സവിശേഷതയിലാണ് ടാറ്റാ ടിഗോർ ഇവി പുറത്തിറക്കുന്നത്. ഇതിന്റെ അടിസ്ഥാന മോഡലിന് 10 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും വില.
Fasten your seatbelts. The all-new EV from Tata Motors is here! #Ziptron #ZiptronElectricAscent #TataMotors #ElectricVehicle #TataMotorsEV pic.twitter.com/OKMuKrK4BD
— Tata Motors Electric Mobility (@TatamotorsEV) August 11, 2021
Post Your Comments