കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കിയ താലിബാന്‍ അഫ്ഗാന്‍ സൈന്യത്തിന് ഇന്ത്യ നല്‍കിയ ഹെലികോപ്റ്ററും പിടിച്ചെടുത്തു. ഹെലികോപ്റ്ററിന്റെ നിയന്ത്രണം തങ്ങള്‍ ഏറ്റെടുത്തതായി ഭീകരര്‍ അവകാശപ്പെട്ടു. റഷ്യന്‍ നിര്‍മ്മിത യുദ്ധ ഹെലികോപ്റ്റര്‍ എംഐ 24 ഹെലികോപ്റ്ററിന് മുന്നില്‍ ഭീകരര്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. 2019 ലാണ് ഇന്ത്യ അഫ്ഗാന്‍ വ്യോമസേനയ്ക്ക് ഒരു എം ഐ 24 ഹെലികോപ്റ്ററും മൂന്ന് ഇന്ത്യന്‍ നിര്‍മ്മിത ചീറ്റ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും സമ്മാനിച്ചത്. അതേസമയം ഹെലികോപ്റ്റര്‍ സ്വന്തമാക്കിയെങ്കിലും അത് താലിബാന് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
Read Also : സമാധാന ചർച്ചയുമായി അഫ്‌ഗാന്‍: താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറെന്ന് റിപ്പോർട്ട്
ഭീകരരുടെ ആക്രമണം മുന്‍കൂട്ടി കണ്ട് അഫ്ഗാന്‍ സൈന്യം ഹെലികോപ്റ്ററിന്റെ പറക്കാന്‍ സഹായിക്കുന്ന റോട്ടര്‍ ബ്ലേഡുകള്‍ നേരത്തേ നീക്കം ചെയ്തതായിട്ടാണ് സൂചന. അതുകൊണ്ട് വൈമാനികരെ കൊണ്ടുവന്നാലും താലിബാന് ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ കഴിയില്ല. മറ്റു സാങ്കേതിക തകരാറുകളും ഹെലികോപ്റ്ററിന് അഫ്ഗാനിസ്ഥാന്‍ വരുത്തിയിട്ടുണ്ടായിരിക്കണം എന്നാണ് കരുതുന്നത്.
Post Your Comments