Latest NewsNewsIndia

കള്ളില്‍ കഞ്ചാവ് കലര്‍ത്തിയ ശേഷം വില്‍പ്പന: 25 ഷാപ്പുകള്‍ക്കെതിരെ കേസ്

ഇടുക്കി: കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പ്പന നടത്തിയ ഷാപ്പുകള്‍ക്കെതിരെ കേസ്. 25 ഷാപ്പുകള്‍ക്കെതിരെയാണ് കേസ് എടുത്തത്. തൊടുപുഴയിലാണ് ഈ ഷാപ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നത്.

Also Read: വിവാദങ്ങളിൽ ആളുകൾ എന്തുകൊണ്ട് സുരേഷ് ഗോപിയേും മുകേഷിനേയും പിസിജോര്‍ജിനേയും വിളിക്കുന്നു?: മറുപടിയുമായി പിസി ജോര്‍ജ്

കഴിഞ്ഞ ക്രിസ്തുമസിനോടടുത്ത് എക്‌സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് കള്ളിന്റെ സാമ്പിള്‍ ശേഖരിച്ചത്. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പാലക്കാട് നിന്നെത്തിക്കുന്ന കള്ളിലാണ് കനബിനോയ്ഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.

25 ഷാപ്പുകളുടെയും ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. മാനേജര്‍, ഷാപ്പ് ലൈസന്‍ എന്നിവരെ പ്രതി ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 67 പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button