Latest NewsKeralaNews

സംസ്ഥാനത്ത് വൈദ്യുതി വിതരണത്തില്‍ പ്രതിസന്ധി : ഭാഗിക ലോഡ്‌ഷെഡിംഗ്

ഇടുക്കി: സംസ്ഥാനത്ത് ഭാഗിക ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തി. ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് വൈദ്യുതി വിതരണത്തില്‍ പ്രതിസന്ധിയുണ്ടായത്. സാങ്കേതിക തടസത്തെ തുടര്‍ന്നാണ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തില്‍ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു.

Read Also : എളമരം കരീം രാജ്യസഭാ മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചു: രാജ്യസഭാ അദ്ധ്യക്ഷന് പരാതി

സംസ്ഥാനത്തെ ഏതാനും ഫീഡറുകളില്‍ താത്കാലിക തടസം ഉണ്ടാകുമെന്നും അടുത്ത ഒന്നര മണിക്കൂറില്‍ സംസ്ഥാനത്ത് ഭാഗിക ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയതായും കെഎസ്ഇബി അറിയിച്ചു. പ്രശ്‌നം പരിഹരിക്കാനായി കൂടുതല്‍ തെര്‍മല്‍ വൈദുതി സംസ്ഥാനത്തേക്ക് എത്തിയ്ക്കാനും നടപടി തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button