ഇരിട്ടി: ഇരുമുന്നണികള്‍ക്കും അഭിമാനപോരാട്ടമായ ആറളം പഞ്ചായത്തിലെ വീര്‍പ്പാട് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും പോളിങ്ങിനുമുമ്പ് രണ്ടുപേരെ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി വീര്‍പ്പാട് കോളനിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുപേരില്‍ ബാബു എന്നയാളെ ബുധനാഴ്ച രാവിലെ മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ മറ്റൊരാളുടെ സഹായത്തോടെ കോളനിയില്‍ എത്തുകയായിരുന്നു.
ശശി എന്നയാളെ ബുധനാഴ്ച വൈകീട്ട് വാഹനത്തില്‍ കോളനിക്ക് മുന്നില്‍ തള്ളി ഒരുസംഘം കടന്നുകളഞ്ഞു. അബോധാവസ്ഥയിലായ ഇയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചു. ഇയാളുടെ വോട്ട് കള്ളവോട്ട് ചെയ്തതായും ആരോപണമുണ്ട്. വെളിമാനം സെന്റ് തോമസ് യു.പി സ്കൂള്‍, വീര്‍പ്പാട് വേള്‍ഡ് വിഷന്‍ ഹാള്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
വീര്‍പ്പാട് വാര്‍ഡില്‍ നിന്നു വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബേബി ജോണ്‍ പൈനാപ്പിള്ളിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇരുകക്ഷികള്‍ക്കും തുല്യ സീറ്റായതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫിന് ലഭിക്കുകയായിരുന്നു. ഇരിട്ടി ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ അഞ്ച് സി.ഐമാര്‍ ഉള്‍പ്പെട്ട നൂറോളം പൊലീസുകാരാണ് സുരക്ഷാ ചുമതലക്കുണ്ടായിരുന്നത്.
Post Your Comments