കോഴിക്കോട്: എടിഎം മെഷീൻ തകരാർ മൂലം പണം നഷ്ടപ്പെട്ട യുവാവിന് നഷ്ടപരിഹാരം നൽകി ബാങ്ക്. മെഷീൻ തകരാറ് മൂലം 9000 രൂപ നഷ്ടപ്പെട്ട യുവാവിനാണ് ബാങ്ക് നഷ്ടപരിഹാരം നൽകിയത്. 36,500 രൂപയാണ് ബാങ്ക് യുവാവിന് നഷ്ടപരിഹാരമായി നൽകിയത്. 27,500 രൂപ നഷ്ടപരിഹാരം ഉൾപ്പെടെയാണ് ബാങ്ക് യുവാവിന് തിരികെ നൽകിയത്.
Read Also: ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് മാനദണ്ഡം ലംഘിച്ചു: പോലീസിനെതിരെ പരാതിയുമായി നാട്ടുകാർ
2020 നവംബറിലായിരുന്നു യുവാവിന് പണം നഷ്ടമായത്. കുറ്റ്യാടിയിലെ സർക്കാർ ആശുപത്രിയ്ക്ക് സമീപമുള്ള സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നാണ് യുവാവ് പണം പിൻവലിക്കാൻ ശ്രമിച്ചത്. എന്നാൽ മെഷീൻ തകരാറ് മൂലം പണം കിട്ടിയില്ല. എന്നാൽ അത്രയും തുക അക്കൗണ്ടിൽ നിന്ന് നഷ്ടമായതായി പിന്നീട് യുവാവിന് മൊബൈലിൽ മെസേജ് വന്നു. തുടർന്ന് യുവാവ് ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെട്ടു. ബാങ്ക് അധികൃതർ പ്രശ്നം ഹെൽപ്പ്ലൈനിൽ പറയാൻ നിർദ്ദേശിക്കുകയായിരുന്നു. നിരന്തരമായി ബാങ്കിനെ ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഇയാൾക്ക് പിന്നാലെ എടിഎമ്മിലെത്തിയ വ്യക്തി പണം എടുത്തിട്ടുണ്ടാകും എന്നായിരുന്നു ബാങ്ക് അധികൃതർ പറഞ്ഞത്.
തുടർന്ന് യുവാവ് റിസർവ് ബാങ്കിന്റെ ബാങ്കിംഗ് ഓംബുഡ്സ്മാൻ വെബ്സൈറ്റ് വഴി പരാതി നൽകി. ഇടപാടുകാരന് നഷ്ടപ്പെട്ട തുകയും ഒരു ദിവസത്തേക്ക് 100 രൂപ നിരക്കിൽ 27,500 രൂപ നഷ്ടപരിഹാരവും അടക്കം 36,500 നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവിടുകയായിരുന്നു.
Post Your Comments