കൊച്ചി: ജ്വല്ലറികളുടെ പരസ്യത്തിൽ നിന്ന് വധുവിന്റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരസ്യങ്ങൾ പൊതുജനങ്ങളെ സ്വാധീനിക്കുമെന്നും സ്വർണാഭരണങ്ങൾ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വധുവിന്റെ ചിത്രങ്ങൾക്ക് പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങൾ ഉപയോഗിക്കാമെന്നും ഗവർണർ വ്യക്തമാക്കി. കൊച്ചി കുഫോസിലെ വിദ്യാർഥികളുടെ ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് നവവധു ആഭരണമണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ്. ഇതിന് മാറ്റമുണ്ടാകണം. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുഫോസിൽ ബിരുദധാന ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം ഗവർണർക്ക് കൈമാറി.
Read Also: ഡബ്ല്യുഐപിആർ മാനദണ്ഡം: സംസ്ഥാനത്ത് 266 വാർഡുകൾ അടച്ചിടും
Post Your Comments