KeralaLatest News

കേരള മുന്‍ ടെന്നിസ്​ താരം തന്‍വി ഭട്ട് ​വാഹനാപകടത്തിൽ മരിച്ചു

2012ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരീസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയിരുന്നു.

ദുബൈ: മുന്‍ കേരള ടെന്നിസ്​ താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തന്‍വി ഭട്ട് (21)​ ദുബൈയില്‍ വാഹനാപകടത്തിൽ മരിച്ച നിലയില്‍. ദുബൈ ഹെരിയറ്റ്​-വാട്ട്​ ആന്‍ഡ്​ മിഡ്​ല്‍സെക്​സ്​ കോളജിലെ സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു.

2012ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരീസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്​ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയ തന്‍വി പരിക്കേറ്റതിനെ തുടര്‍ന്ന്​ ടെന്നിസ്​ ലോകത്ത്​ നിന്ന്​ പിന്‍മാറിയിരുന്നു. മുട്ടുകാലിനേറ്റ പരിക്കിനെ തുടര്‍ന്ന്​ രണ്ട്​ തവണ ശസ്​ത്രക്രിയക്ക്​ വിധേയയായി.

17ാം വയസില്‍ നട്ടെല്ലിനെ കൂടി പരിക്ക്​ ബാധിച്ചതോടെ ടെന്നിസ്​ ലോകത്ത്​ നിന്ന്​ പൂര്‍ണമായും പിന്‍മാറി. ഇതേതുടര്‍ന്ന്​ മാനസികമായി ബുദ്ധിമുട്ട്​ നേരിട്ടിരുന്നു. പിതാവ്​: ഡോ. സഞ്​ജയ്​ ഭട്ടും മാതാവ്​ ലൈലാനും സഹോദരന്‍ ആദിത്യയും മുന്‍ കേരള താരങ്ങളാണ്.

shortlink

Post Your Comments


Back to top button