തിരുവനന്തപുരം : സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതി ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഇന്ന് നിര്‍വഹിക്കും. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള അലവന്‍സാണ് ഇന്ന് മുതല്‍ നല്‍കുക.സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും സ്‌കൂളുകള്‍ തുറക്കുന്നതു വരെ അലവന്‍സ് നല്‍കുന്നതാണ് പദ്ധതി.
Read Also : ചിങ്ങം എത്തും മുൻപേ അത്തം എത്തി : ഇനി ഓണാഘോഷത്തിന്റെ നാളുകൾ
പ്രീപ്രൈമറി, പ്രൈമറി വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്കു യഥാക്രമം 2 കിലോ, 6 കിലോ അരിയും 497 രൂപയ്ക്കുള്ള ഭക്ഷ്യകിറ്റുകളും നല്‍കും.യുപി വിഭാഗം കുട്ടികള്‍ക്ക് 10 കിലോ അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷ്യകിറ്റും നൽകും.
എട്ടാം ക്ലാസ്സ് വരെയുള്ള 29,52,919 വിദ്യാര്‍ഥികള്‍ക്ക് അലവന്‍സ് ലഭിക്കും. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്പെഷല്‍ സ്‌കൂളുകളിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും ആനുകൂല്യം ലഭിക്കുന്നതാണ്.
Post Your Comments