ബംഗളൂരു : മന്ത്രിമാരുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ പോലും കോടികൾ ചെലവഴിക്കുന്ന വാർത്തകൾ പുറത്തുവരുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ലളിത ജീവിതമാണ്. യദ്യൂരപ്പ രാജിവച്ചതിന് പിന്നാലെയാണ് ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത്.
മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോഴും ഔദ്യോഗിക വസതി വേണ്ടന്ന് വച്ചിരിക്കുകയാണ് ബൊമ്മൈ. സ്വന്തം വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയുന്നതാണ് സന്തോഷമെന്നു അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗങ്ങൾക്കായി ര്‍ക്കാര്‍ ഗസ്റ്റ്ഹൗസ് കുമാര കൃപയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
read also: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിക്കുന്നതിനു പിന്നില്‍ മറ്റൊരു ലക്ഷ്യം
മുഖ്യമന്ത്രി സ്ഥാനം നഷ്ടമായാലും ഔദ്യോഗിക വസിതി ഉപേക്ഷിക്കാന്‍ മടികാണിക്കുന്ന നേതാക്കള്‍ ഉള്ളപ്പോഴാണ് ബൊമ്മൈയുടെ ഈ നടപടി. ഇത്രയും ലളിത ജീവിതത്തിൽ മുന്നോട്ട് പോകുന്ന ബൊമ്മൈയ്ക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
എന്നാൽ കർണാടകയുടെ രാഷ്ട്രീയം പരിശോധിക്കുമ്പോൾ ഔദ്യോഗിക വസതി വിട്ടുകൊടുക്കാൻ മടികാണിക്കുന്ന നേതാക്കന്മാരുമുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അധികാരം നഷ്ടപ്പെട്ടിട്ടും ഔദ്യോഗിക വസതിയായ കാവേരിയില്‍ ഒരു വർഷത്തോളം താമസിച്ചു, ഒടുവില്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ബംഗ്ലാവ് ഒഴിയാന്‍ സിദ്ധരാമയ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.
Leave a Comment