Latest NewsKeralaNews

സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനിൽ നിന്ന് നിക്ഷേപിക്കാൻ കൊണ്ടുപോയ 200 മില്യൺ ഡോളറുമായി വാൻ ഡ്രൈവർ മുങ്ങി

ഇസ്ലാമാബാദ് : ചുണ്ഡരിഗർ റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനിൽ നിന്ന് സെൻട്രൽ ബാങ്കിലേക്ക് കൊണ്ടുപോയ പണവുമായാണ് വാൻ ഡ്രൈവർ ഹുസൈൻ ഷാ കടന്നു കളഞ്ഞത് . 200 മില്യൺ ഡോളറുമായാണ് ഡ്രൈവർ മുങ്ങിയത്. സെൻട്രൽ ബാങ്കിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് വാൻ കണ്ടെത്തിയെങ്കിലും പണം അതിൽ ഉണ്ടായിരുന്നില്ല.

Read Also : തകരാറായ കോക്കോണിക്സ് ലാപ് ടോപ്പുകള്‍ തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ 

പാകിസ്താനിലെ സാമ്പത്തിക കേന്ദ്രമാണ് ചുന്ദ്രിഗർ റോഡ് . നിരവധി ബാങ്കുകളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത് . സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് സലീം പണം കൈമാറാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ ബാങ്കിലേക്ക് പോയിട്ട് മടങ്ങി വന്നപ്പോൾ വാൻ കാണാനില്ലായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത് . ഡ്രൈവറുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും മുഹമ്മദ് സലീം പറഞ്ഞു .

ക്യാഷ് ട്രാൻസ്പോർട്ടേഷൻ കമ്പനിയുടെ റീജിയണൽ ഓപ്പറേഷൻസ് മാനേജരാണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. ഇത്തരമൊരു സംഭവം തന്റെ ഔദ്യോഗിക ജീവിതത്തിൽ ആദ്യത്തേതാണെന്നുമാണ് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥൻ ചൗധരി താരിഖ് പറഞ്ഞത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button