Life Style

ബെഡ്റൂമില്‍ വ്യത്യസ്ത സെക്സ് പൊസിഷന്‍സ് ട്രൈ ചെയ്താലോ?

ബെഡ്റൂമില്‍ എന്നും ഒരേ പൊസിഷന്‍ മടുപ്പുളവാക്കുന്നില്ലേ ? ഒന്നു മാറ്റിപ്പിടിച്ചാലോ? ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, എന്തു ചെയ്യുന്നതിനു മുമ്പും ദമ്പതികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യണം. പങ്കാളിക്കും കൂടി താത്പ്പര്യമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുക. ഒന്നും അടിച്ചേല്‍പ്പിക്കരുത് എന്നര്‍ത്ഥം. ഗുണത്തേക്കാളേറെ അത് ദോഷമുണ്ടാക്കും എന്നും മനസിലാക്കണം.

രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് ദമ്പതികള്‍ തമ്മില്‍ സംസാരിച്ച് ഉറപ്പിക്കണം. ഇതിനായി ദമ്പതികള്‍ തമ്മില്‍ തുറന്നു സംസാരിക്കണം. പലര്‍ക്കും തങ്ങളുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ പങ്കാളിയോട് തുറന്നുപറയാന്‍ മടിയാണ്. എന്നാല്‍, അത്തരം ചിന്തകളൊന്നും വേണ്ട. തുറന്ന് സംസാരിച്ച് ഇരുവര്‍ക്കും ഇഷ്ടമുള്ള പൊസിഷന്‍ തിരഞ്ഞെടുക്കാം.

സെക്സ് നല്ലൊരു ഔഷധനും വ്യായാമവുമാണെന്ന് അറിയാമല്ലോ. ആരോഗ്യപരമായ ഗുണങ്ങളുള്ള അഞ്ചു പൊസിഷനുകള്‍ പരിചയപ്പെട്ടാലോ.

* മിഷണറി പൊസിഷനെ ആദ്യം പരിചയപ്പെടാം. ഇതാണ് ഭൂരിഭാഗം ദമ്പതികളും പിന്തുടരുന്നത്. പുരുഷന്‍ സ്ത്രീക്കു മുകളില്‍ വരുന്ന രീതിയാണിത്. സാധാരണ ലൈംഗികബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്. എപ്പോഴും ഈ പൊസിഷനില്‍ ബന്ധപ്പെടുന്നത് ബോറടിപ്പിക്കും. എന്നാല്‍, സ്ത്രീകള്‍ക്ക് എന്നും ഇഷ്ടമുള്ള പൊസിഷനാണിത്.

* ഡോഗ് സ്‌റ്റൈല്‍ മികച്ചൊരു സെക്സ് പൊസിഷനാണ്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെയാണ് ഇതിന്റെ രീതി. കൂടുതല്‍ അടുപ്പവും സന്തോഷവും ലഭിക്കുന്ന പൊസിഷനാണിത്.

* ലങ്ക്സ് വര്‍ക്ക് ഔട്ട് പോലെയുള്ള സെക്സ് പൊസിഷനാണ്. ഒരാള്‍ മറ്റൊരാള്‍ക്ക് മുകളിലായി വരുന്നതാണിത്. ഏറെ ആയാസമുള്ള പൊസിഷനാണ് ലങ്ക്സ്.

* മുഖാമുഖം ചരിഞ്ഞുകിടന്നുകൊണ്ടുള്ള സ്പൂണ്‍ പൊസിഷന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്. നടുവേദനയുള്ളവര്‍ക്ക് മികച്ച പൊസിഷനാണിത്.

* സ്ത്രീ മുകളില്‍ വരുന്ന പൊസിഷന്‍. ഏറെ കാലറി കത്തിത്തീരുന്ന പൊസിഷന്‍നാണിത്. ഇവിടെ നിയന്ത്രണം സ്ത്രീയ്ക്കാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button