Latest NewsNewsIndia

ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി ക്ഷേത്രം നിർമ്മിച്ച് വിഗ്രഹത്തിൽ ദിവസേന പൂജ നടത്തി യുവതി

നിമ്മാവരം : ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി ക്ഷേത്രം നിർമ്മിച്ച് വിഗ്രഹത്തിൽ ദിവസേന പൂജ നടത്തി യുവതി. ആന്ധ്ര പ്രദേശിലെ നിമ്മാവരം ഗ്രാമത്തിലാണ് അപൂര്‍വമായ ഈ സംഭവം നടന്നത്. മരണശേഷം ഭർത്താവിനെ ആരാധിക്കാന്‍ തീരുമാനിച്ച ഭാര്യ മാര്‍ബിള്‍ കൊണ്ട് നിര്‍മിച്ച ഭര്‍ത്താവിന്റെ പ്രതിമ ഉള്‍ക്കൊള്ളുന്ന ഒരു ക്ഷേത്രം പണിയുകയായിരുന്നു.

Read Also : കേരളത്തിന് സൗജന്യ കോവിഡ് വാക്സിന്‍ വാഗ്‌ദാനവുമായി റിലയന്‍സ് ഫൗണ്ടേഷന്‍ 

ഭര്‍ത്താവിനെ ആരാധിക്കുകയും ദിവസേന ആ ക്ഷേത്രത്തില്‍ പൂജ നടത്തുകയും ചെയ്യുന്നതിനോടൊപ്പം പാവപ്പെട്ട ജനങ്ങള്‍ക്കായി പദ്മാവതി വിവിധ ജനോപകാര പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും പൗര്‍ണമി ദിവസങ്ങളിലും ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തുന്ന പദ്മാവതി സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും മറ്റു ജനങ്ങള്‍ക്കും ഭര്‍ത്താവിന്റെ പേരില്‍ അന്നദാനവും നടത്താറുണ്ട്.

ഭാര്യയെയും മക്കളെയും തനിച്ചാക്കി വളരെ അപ്രതീക്ഷിതമായാണ് അങ്കി റെഡ്ഢി മരണമടഞ്ഞത്. ഭര്‍ത്താവിന്റെ മരണമെന്ന യാഥാര്‍ഥ്യം അഭിമുഖീകരിക്കാന്‍ കഴിയാതെ വന്ന പദ്മാവതിയ്ക്ക് ആ വിയോഗം സൃഷ്‌ടിച്ച ആഘാതം വളരെ വലുതായിരുന്നു. തുടർന്ന് അദ്ദേഹത്തിനായി ഒരു ക്ഷേത്രം പണിഞ്ഞുകൊണ്ട് ആശ്വാസം കണ്ടെത്താന്‍ അവര്‍ ശ്രമിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button