എടക്കര: എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച, വഴിപാടായി ലഭിച്ച സ്വര്‍ണവും പണവും മോഷണം പോയി. ക്ഷേത്ര ഓഫിസ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നേകാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണവും വഴിപാട് കൗണ്ടറില്‍ കഴിഞ്ഞ 31ന് എണ്ണി തിട്ടപ്പെടുത്തി സൂക്ഷിച്ച 13,000ത്തോളം രൂപയുമാണ് മോഷണം പോയത്. ഇതിന് പുറമെ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് മോഷണം നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ദീപാരാധനക്കുശേഷം നടയടച്ച് രാത്രി 8.30നും ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചിന് ഇടക്കാണ് കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്.
Read Also: വിദേശ പൗരന്മാർക്ക് ഇനി രാജ്യത്ത് വാക്സിൻ ലഭ്യമാകും: കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാവിലെ അഞ്ചിന് പൂജാദികര്‍മങ്ങള്‍ക്കായി ക്ഷേത്രം തുറക്കാനത്തെിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ക്ഷേത്ര കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയ നാട്ടുകാരിലൊരാളാണ് കവര്‍ച്ച നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. രാത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ക്ഷേത്രഭാരവാഹികള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി.
Post Your Comments