ലോക് സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ഒബിസി ബില്‍ പാസാക്കി

ഭരണഘടനയിലെ മൂന്ന് അനുച്ചേദങ്ങളിലാണ് 127 -ാം ഭേദഗതിയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ലോക്സഭയിൽ പാസായ ഒബിസി ബില്‍ എതിർപ്പുകൾ ഒന്നുമില്ലാതെ രാജ്യസഭയും പാസാക്കി. ഒബിസി പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഭരണഘടനാ ഭേദ​ഗതി ബില്ലാണ് 187 പേരുടെ പിൻതുണയോടെ പാസായത്.

ലോക്സഭയില്‍ 385 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ ആരും എതിര്‍ത്തില്ല. ഭരണഘടനയിലെ മൂന്ന് അനുച്ചേദങ്ങളിലാണ് 127 -ാം ഭേദഗതിയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. മറാത്ത സംവരണ കേസിൽ സുപ്രീംകോടതി ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന് വ്യക്തമാക്കിയിരുന്നു.

read also: ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം: പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ ഭരണഘടന പദവി നല്‍കിയ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു വിധിയെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി കേരളത്തില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കോടതി തടഞ്ഞിരുന്നു.

Share
Leave a Comment