ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം . കശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. റോഡ് ഓപ്പണിങ്ങ് സംഘത്തിന് നേര്‍ക്കായിരുന്നു ആക്രമണം. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ അജയ് കുമാറിനാണ് പരിക്കേറ്റത്. ക്രാല്‍ചെക്കിലായിരിന്നു സംഭവം നടന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാലംഗ സംഘമാണ് വെടിയുതിര്‍ത്തത്. സ്ഥലത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചതായും തീവ്രവാദികള്‍ക്കായി പരിശോധന ആരംഭിച്ചതായും സൈന്യം അറിയിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തീവ്രവാദികളുടെ ആക്രമണത്തെക്കുറിച്ച് സൈന്യത്തിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ പരിശോധനയാണ് പല മേഖലകളിലും നടത്തിയത്. രാജ്പുരയിലെ സാര്‍ത്തിയന്‍ ഗ്രാമത്തില്‍ നിന്നും സൈന്യം രണ്ട് പിസ്റ്റളുകളും അഞ്ച് ആയുധസംഭരണ കേന്ദ്രങ്ങളും 122 റൗണ്ടുകളും ഒരു സൈലന്‍സറും കണ്ടെത്തിയിരുന്നു. രജൗരി ജില്ലയിലെ വന മേഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.
Post Your Comments