![](/wp-content/uploads/2021/08/afghan-2.jpg)
ന്യൂഡല്‍ഹി: അഫ്ഗാനില്‍ ഭീതി വിതച്ച് താലിബാന്‍ തീവ്രവാദികള്‍. 90 ദിവസത്തിനകം ഇവര്‍ കാബൂള്‍ പിടിച്ചടക്കുമെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു. 30 ദിവസത്തിനകം അവര്‍ കാബൂള്‍ നഗരം വളയും. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എട്ട് പ്രവിശ്യ തലസ്ഥാനങ്ങള്‍ താലിബാന്റെ കീഴിലായെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുഎസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് വരുന്നത്. ഫറ, ബഗ്ലനിലെ പുല്‍ ഇ ഖുംനി എന്നീ നഗരങ്ങളാണ് ഇനി താലിബാന്‍ കീഴടക്കാനുള്ളത്. വെള്ളിയാഴ്ചയ്ക്ക് ശേഷം താലിബാന്റെ അധീനതയിലായത് വടക്കന്‍ മേഖലയിലെ ആറ് പ്രവിശ്യകളാണ്. നിലവില്‍, മേഖലയിലെ ഏറ്റവും വലിയ നഗരമായ മസാര്‍ ഇ ഷെരീഫിലാണ് താലിബാന്‍ കണ്ണുവച്ചിരിക്കുന്നത്. കൂടുതല്‍ മേഖലകള്‍ ശത്രുപക്ഷത്തായതോടെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്രഫ് ഗനി സൈനിക മേധാവിയെ മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്.
Read Also : മൂന്നാം തരംഗമെന്ന് സംശയം, കോവിഡ് സ്ഥിരീകരിച്ചത് 242 കുട്ടികള്‍ക്ക്
സുരക്ഷാ സേനയ്‌ക്കൊപ്പം അണിനിരക്കണമെന്ന് പ്രാദേശിക സേനകളോട് പ്രസിഡന്റ് അഷ്‌റഫ് ഗാനി അഭ്യര്‍ത്ഥിച്ചിരുന്നു. ഫൈസാബാദ് താലിബാന്‍ കീഴടക്കിയതിനു പിന്നാലെയാണ് അഷ്‌റഫ് ഗനി മസാരെയില്‍ എത്തിയത്. മസാരെയിലെ കരുത്തനായ അറ്റാ മുഹമ്മദ് നൂറുമായും യുദ്ധപ്രഭുവായ അബ്ദുല്‍ റഷീദ് ദോസ്തവുമായും പ്രസിഡന്റ് ചര്‍ച്ച നടത്തി. മസാരെ ഷെരീഫ് വീഴുന്നത് ഗനി ഭരണകൂടത്തിന് കനത്ത തിരിച്ചടിയായിരിക്കും. മസാരെയുടെ കിഴക്കുള്ള ഫൈസാബാദ് നഗരം കഴിഞ്ഞ ദിവസം താലിബാന്‍ പിടിച്ചെടുത്തിരുന്നു.
Post Your Comments