KeralaLatest NewsNews

ലഹരി വേട്ട: ഒരു സ്ത്രീ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് വൻ ലഹരി വേട്ട. സിന്തറ്റിക്ക് ലഹരി മരുന്നുകൾ അടക്കമുള്ള ലഹരി വസ്തുക്കളുമായി ഒരു സ്ത്രീയടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായവരെല്ലാം. കോഴിക്കോട് മാവൂർ റോഡിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ നിന്നാണ് ഇവർ പിടിയിലായത്.

Read Also: സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ രക്തസാക്ഷികൾ ആകുന്നു, ഈ സാഹചര്യം തുടരാൻ അനുവദിക്കരുത് അഭ്യർത്ഥനയുമായി റാഷീദ് ഖാൻ

കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി അർഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലിൽ മുറിയെടുത്തിരുന്നത്. പൂച്ച അർഷാദ് എന്നാണ് ഇയാൾ അറിയപ്പെടുന്നത്. വാഗമൺ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും പതിവായി ഡി.ജെ. പാർട്ടി നടത്തി ലഹരി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ദിവസങ്ങളായി സംഘം ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പോലീസും എക്സൈസും സ്ഥലത്തെത്തി പ്രതികളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നുകൾക്ക് വിപണിയിൽ രണ്ട് ലക്ഷത്തിലേറെ രൂപയുടെ മൂല്യമുണ്ടെന്നാണ് റിപ്പോർട്ട്.

Read Also: ബാലികയെ തിരിച്ചറിയുന്ന ചിത്രം: രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചെന്ന് ട്വിറ്റര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button