തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് നന്ദി അറിയിച്ച് ഒളിമ്പിക്‌സ് താരം പി ആർ ശ്രീജേഷ്. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും പാരിതോഷികം നൽകാനുള്ള തീരുമാനം വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
41 വർഷങ്ങൾക്ക് ശേഷം രാജ്യത്തിന് ഒളിമ്പിക്‌സ് ഹോക്കിയിൽ ലഭിച്ച മെഡലിന് അർഹിക്കുന്ന പാരിതോഷികമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. സർക്കാരിന്റെ ഈ പ്രചോദനം ഒളിമ്പിക്സിൽ മെഡൽ നേടാൻ ആഗ്രഹിക്കുന്ന അത്ലറ്റുകൾക്ക് ഊർജ്ജം പകരും. കായിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നേരിട്ട് വിളിച്ചാണ് പാരിതോഷികം പ്രഖ്യാപിച്ച വിവരം അറിയിച്ചതെന്നും ശ്രീജേഷ് വ്യക്തമാക്കി.
2 കോടി രൂപയാണ് സംസ്ഥാന സർക്കാർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.
ഒളിമ്പിക്സ് താരം പറഞ്ഞു. ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ശ്രീജേഷിന് 2 കോടി രൂപ പാരിതോഷികം നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ശ്രീജേഷ് രംഗത്തെത്തിയത്. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ( സ്‌പോർട്‌സ് ) ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ ( സ്‌പോർട്‌സ്) ആയി സ്ഥാനക്കയറ്റം നൽകുവാനും സർക്കാർ തീരുമാനിച്ചു. എട്ട് കായികതാരങ്ങൾക്ക് നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
Post Your Comments