ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ അച്ചടിക്കേണ്ടത് ആവശ്യമാണോ എന്ന ചോദ്യത്തിന് പാര്‍ലമെന്റിൽ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വാക്സിന്‍ കുത്തിവയ്പ്പെടുത്തതിനുശേഷവും കൊവിഡ് പ്രതിരോധ നടപടികള്‍ പിന്തുടരേണ്ടതിനെക്കുറിച്ചുളള അവബോധം സൃഷ്ടിക്കുന്നതിനുളള സന്ദേശം വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രവും വാക്കുകളും ശക്തിപ്പെടുത്തുന്നുവെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ മറുപടി നൽകി.
Read Also : തിരുവോണത്തിന് മുന്നേയെത്തുന്ന പിള്ളേരോണത്തെ കുറിച്ച് കൂടുതലറിയാം
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, ഇത്തരം പെരുമാറ്റങ്ങള്‍ പിന്തുടരുന്നത്, രോഗം പടരുന്നത് തടയുന്നതിനുള്ള ഏറ്റവും നിര്‍ണായകമായ നടപടികളിലൊന്നായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസഭാ എം.പി കുമാര്‍ കേത്കര്‍ പാര്‍ലമെന്റിലുന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് ഭാരതി പ്രവീണ്‍ ഇക്കാര്യം വിശദീകരിച്ചത്.
കൊവിഡ് പ്രതിരോധ നടപടികള്‍ പിന്തുടരേണ്ടതിനെക്കുറിച്ചുളള അവബോധം സൃഷ്ടിക്കുന്നതിനുളള സന്ദേശം ഏറ്റവും ഫലപ്രദമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തമാണ്. രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഫോര്‍മാറ്റുകള്‍ നിലവാരമുള്ളതാണെന്നും വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമാണെന്നും ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ വ്യക്തമാക്കി.
Post Your Comments