Latest NewsNewsIndia

നീരജ് എന്ന് പേരുള്ളവർക്ക് സൗജന്യ പെട്രോൾ: വ്യത്യസ്ത ഓഫറുമായി പെട്രോള്‍ പമ്പ്‌

ഗുജറാത്തിലെ ഭാരുച്ച് ജില്ലയിലെ നേത്രാംഗ് എന്ന സ്ഥലത്തുള്ള പെട്രോൾ പമ്പിലാണ് ഇത്തരത്തിൽ സൗജന്യ പെട്രോൾ നൽകുന്നത്

അഹമ്മദാബാദ് : രാജ്യം മുഴവൻ നീരജ് ചോപ്രയുടെ ഒളിമ്പിക്സ് സ്വർണ നേട്ടം പല വിധത്തിൽ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ നീരജ് എന്ന് പേരുള്ളവർക്കെല്ലാം 501 രൂപയ്ക്ക് സൗജന്യമായി പെട്രോൾ നൽകിയാണ് ഗുജറാത്തിലെ ഒരു പെട്രോൾ പമ്പ് ഉടമ.

ഗുജറാത്തിലെ ഭാരുച്ച് ജില്ലയിലെ നേത്രാംഗ് എന്ന സ്ഥലത്തുള്ള പെട്രോൾ പമ്പിലാണ് ഇത്തരത്തിൽ സൗജന്യ പെട്രോൾ നൽകുന്നത്. ഇതിനോടകം തന്നെ 28 പേർ സൗജന്യമായി പെട്രോൾ അടിച്ചു കഴിഞ്ഞെന്ന് പമ്പ് ഉടമ അയൂബ് പത്താൻ പറഞ്ഞു.

Read Also  :  സിനിമ ചിത്രീകരണത്തിനിടെ നടന്‍ പ്രകാശ് രാജിനു പരിക്ക് : സർജറി നടത്തും

ഗവൺമെന്റ് അംഗീകാരമുള്ള ഏതെങ്കിലും ഐ.ഡി കാർഡ് കാണിച്ചാൽ നീരജ് എന്ന പേരുള്ളവർക്ക് ഇവിടുന്ന് സൗജന്യമായി പെട്രോൾ അടിച്ചിട്ട് പോകാം. നീരജ് എന്ന് പേരുള്ളവരെ പൂച്ചെണ്ടൊക്കെ നൽകി സ്വീകരിച്ചതിനു ശേഷമാണ് പെട്രോൾ നൽകുന്നത്. രാജ്യത്തിനുവേണ്ടി സ്വർണം നേടിയ ഒരാളുമായി പേര് പങ്കിടാൻ കഴിഞ്ഞത് അഭിമാനമാണെന്നാണ് പമ്പിൽ പെട്രോളടിക്കാൻ എത്തിയ നീരജുമാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button