Latest NewsKeralaNewsIndia

കേരളത്തിൽ കോവിഡ് വാക്സിൻ പൂർണ്ണമായി എടുത്തവരിലും കോവിഡ് : റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : കേരളത്തിൽ കോവിഡ് വാക്സിൻ പൂർണ്ണമായി എടുത്തവരിലും കോവിഡ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട്. വാക്സിൻ എടുത്തവരിൽ 40,000 ത്തിലധികം പേർക്ക് കോവിഡ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്.

Read Also : ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററും താലിബാൻ ഭീകരർ പിടിച്ചെടുത്തു : ചിത്രങ്ങൾ പുറത്ത് 

വാക്സിൻ എടുത്തവരിലെ കോവിഡ് ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. പത്തനംതിട്ടയിൽ ആദ്യത്തെ കോവിഡ് വാക്‌സിൻ ഡോസിന് ശേഷം 14,974 പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തി, രണ്ടാമത്തെ വാക്സിൻ കുത്തിവയ്പ്പ് കഴിഞ്ഞ് 5,042 പേർക്ക് രോഗം ബാധിച്ചു. ഡെൽറ്റ വകഭേദമാണോ വാക്സിൻ പൂർണ്ണമായി എടുത്തവരിലെ കോവിഡ് ബാധക്ക് കാരണമായതെന്ന് ഇതുവരെ അറിവായിട്ടില്ല.

കോവിഡ് ബാധയിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിൽ കുത്തിവയ്പ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ ഇതിനകം കോവിഡ് ബാധിച്ചവർക്കും കുത്തിവയ്പ്പ് പ്രധാനമാണെന്ന് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നു. പ്രതിരോധ കുത്തിവയ്പ്പുകളോ മുൻകാല അണുബാധയോ ഒരു വ്യക്തിക്ക് നൽകുന്ന പ്രതിരോധശേഷിയിൽ നിന്ന് രക്ഷപ്പെടാൻ വൈറസ് വേണ്ടത്ര പരിവർത്തനം ചെയ്തിട്ടുണ്ടെങ്കിൽ അത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നാണ് വൃത്തങ്ങൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button