കോഴിക്കോട്: കത്വ, ഉനാവോ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് യൂത് ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പി കെ ഫിറോസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പി കെ ഫിറോസ്. പി എം എല്‍ എ ആക്‌ട് പ്രകാരമാണ് പി കെ ഫിറോസിനെതിരെ കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി പി കെ ഫിറോസിനെ ഇ ഡി ചോദ്യം ചെയ്യും. നോട്ടീസ് അയച്ച് വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യുക. ഒന്നാം പ്രതിയായ യൂത്ത് ലീഗിന്റെ മുന്‍ അഖിലേന്ത്യാ നേതാവ് സി കെ സുബൈറിനെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
കത്വയിലും ഉനാവോയിലും പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാന്‍ പി കെ ഫിറോസും സി കെ സുബൈറും ഫന്‍ഡ് പിരിവ് നടത്തിയിരുന്നു. പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നും മറ്റുമായിരുന്നു പിരിവ് നടത്തിയിരുന്നത്. ഇത് കൃത്യമായി പെണ്‍കുട്ടികളുടെ കുടുംബത്തിന് ലഭിച്ചില്ലെന്നും വലിയ തോതില്‍ വകമാറ്റിയതായും ആരോപണമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിക്കുകയും ഇപ്പോള്‍ കേസെടുക്കുകയും ചെയ്തിരിക്കുന്നത്.
Read Also: കശ്മീരില്‍ ഭീകരാക്രമണം : ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-ത്വയിബ
പിരിവ് ലഭിച്ച ഒരു കോടിയോളം രൂപയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ പ്രതികള്‍ വകമാറ്റി വിനിയോഗിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. സുബൈറിനെ കഴിഞ്ഞ മാസം ഇഡി സമന്‍സ് അയച്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പിരിച്ച തുകയില്‍ വലിയ വിഭാഗവും യൂത്ത് ലീഗ് ദേശീയ ഭാരവാഹികളും സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് അടക്കമുള്ളവരും തട്ടിയതായി യൂസഫ് പടനിലം ആരോപിച്ചിരുന്നു.
Post Your Comments