വാഷിംഗ്‌ടൺ: അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചതില്‍ കുറ്റബോധമില്ലെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. സ്വന്തം രാജ്യത്തിനായി പോരാടാന്‍ അഫ്ഗാന്‍ ഒന്നിച്ചുനില്‍ക്കണമെന്നും ബെഡന്‍ ഉപദേശം നല്‍കി. താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തിലാണ് ബൈഡന്‍റെ പ്രതികരണം.
‘നോക്കൂ. ഞങ്ങള്‍ 20 വര്‍ഷമായി ഒരു ലക്ഷം കോടിയിലേറെ ഡോളര്‍ ചിലവാക്കി. മൂന്ന് ലക്ഷം അഫ്ഗാന്‍ സൈനികര്‍ക്ക് ഞങ്ങള്‍ ആധുനിക യുദ്ധോപകരണങ്ങള്‍ നല്‍കുകയും പരിശീലിപ്പിക്കുകയും ചെയ്തു’- ബൈഡന്‍ വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read Also: തദ്ദേശ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ടൂറിസം മാപ്പ് ഉണ്ടാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് അഫ്ഗാനില്‍നിന്ന് അമേരിക്ക തങ്ങളുടെ അവസാന സൈനികരെയും പിന്‍വലിക്കുന്ന നടപടി മെയ് മാസത്തില്‍ ഔദ്യോഗികമായി ആരംഭിച്ചിരുന്നു.അമേരിക്ക പിന്‍മാറ്റം അറിയിച്ചതിന് പിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുന്നത് ആരംഭിച്ചിരുന്നു. താലിബാനുമായി കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റം. ഇത് പൂര്‍ത്തിയാകുന്നതോടെ അഫ്ഗാനിസ്താനിലെ യു.എസ് എംബസിക്ക് മാത്രമാകും സുരക്ഷ സൈനികര്‍ കാവലുണ്ടാകുക. കഴിഞ്ഞ 20 വര്‍ഷത്തിനിടെ എട്ടു ലക്ഷം യു.എസ് സൈനികര്‍ മാറിമാറി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2,300 പേര്‍ കൊല്ലപ്പെട്ടു. 20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, ഇതേ കാലയളവില്‍ അരലക്ഷം അഫ്ഗാന്‍ സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
Post Your Comments