KeralaLatest NewsNews

സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്ക് ജീവനോപാധി പ്രദാനം ചെയ്യാൻ ‘നവജീവൻ’ പദ്ധതി: ലളിതമായ വ്യവസ്ഥകളോടെ പലിശ രഹിത വായ്പ നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്ക് ജീവനോപാധി പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ തൊഴിൽ വകുപ്പ് ‘നവജീവൻ’ എന്ന പദ്ധതി നടപ്പാക്കുന്നു. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി വി ശിവൻകുട്ടി തൊഴിൽ വകുപ്പിന്റെ നൂതന പദ്ധതികൾ ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത 50 – 65 പ്രായപരിധിയിലുള്ള പൗരന്മാർക്ക് അനുയോജ്യമായ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ലളിതമായ വ്യവസ്ഥകളോടെ പലിശ രഹിത വായ്പ നൽകുന്നതാണ് പദ്ധതി.

Read Also: ഈശോ വിവാദത്തില്‍ ചില ക്രൈസ്തവ സഭാ മേധാവികളുടെ നിലപാട് മാതൃകാപരം : എ.എ.റഹിം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ ദാരിദ്ര്യരേഖക്ക് താഴെയുള്ള വിധവകൾ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകൾ, പട്ടികവർഗ്ഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ, അംഗ പരിമിതരായ വനിതകൾ, ശയ്യാവലംബരും നിത്യ രോഗികളുമായ ഭർത്താക്കന്മാരുള്ള വനിതകൾ തുടങ്ങിയവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ പരമാവധി 50,000 രൂപ അനുവദിക്കുന്ന ‘ശരണ്യ’ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.

Read Also: മുഖ്യമന്ത്രിക്ക് വധഭീഷണി: പ്രതി പിടിയിൽ

വിദ്യാർത്ഥികൾക്ക് തൊഴിലിന്റെ മഹത്വം മനസ്സിലാക്കി കൊടുക്കുന്നതിനും പഠനത്തോടൊപ്പം തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുമായി ‘കർമചാരി’ പദ്ധതി തൊഴിൽ വകുപ്പ് ആവിഷ്‌കരിച്ച് ‘നടപ്പാക്കുന്നുണ്ട്. 9,11 ക്‌ളാസുകളിലെ വിദ്യാർത്ഥികൾക്ക് ഒരു അധ്യയന വർഷത്തിലെ 25 ശനിയാഴ്ചകളിൽ രണ്ടു മണിക്കൂർ വീതം ( ആദ്യ 50 മണിക്കൂർ ) പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ,വാണിജ്യസ്ഥാപനങ്ങൾ എന്നീ തൊഴിൽ മേഖലകളിൽ തൊഴിൽ അവസരങ്ങൾ നൽകുകയും അവർക്ക് വേതനം ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി.

പരമ്പരാഗത മേഖലയിലും അതിഥി തൊഴിലാളി മേഖലയിലും അസംഘടിത മേഖലയിലും തോട്ടംതൊഴിലാളി മേഖലയിലും ഭിന്നശേഷിക്കാർക്കായും നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പ്രമുഖ ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിദഗ്ധർ, പ്രൊഫഷണലുകൾ എന്നിവർ നൽകുന്ന ബോധവൽക്കരണ ക്ലാസ് ഉൾപ്പെടുത്തി കോവളം, വിഴിഞ്ഞം മേഖലയിൽ കരിയർ ഡെവലപ്‌മെന്റ് സെന്റർ സ്ഥാപിക്കും . വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിവിധ തൊഴിലവസരങ്ങൾ,ടൂറിസം, മത്സ്യമേഖല എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിവിധ പരിശീലന പരിപാടികൾ ആണ് സെന്ററിൽ ഉണ്ടാകുക.

Read Also: നിങ്ങൾ പണം സമ്പാദിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണോ? എങ്കിൽ നിങ്ങളെ പങ്കാളി ഉപേക്ഷിച്ചേക്കാം: പഠനം

shortlink

Related Articles

Post Your Comments

Related Articles


Back to top button