കണ്ണൂർ: ഇ-ബുൾ ജെറ്റ് വ്ളോഗർമാരെ അറസ്റ്റ് ചെയ്തത സംഭവത്തിൽ അന്വേഷണം വിപുലീകരിച്ച് കേരള പോലീസ്. വ്ളോഗർമാരുടെ ആരാധകരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിലും പൊലീസ് സ്റ്റേഷനിലും എത്തിച്ചതാരാണെന്ന കാര്യങ്ങളും അന്വേഷണ പരിധിയിൽപ്പെടുമെന്നാണ് സൂചന. ജെറ്റ് സഹോദരന്മാരുടെ അടുത്ത സുഹൃത്തുക്കളായ പ്രമുഖ വ്ളോഗർമാരെക്കുറിച്ചും പൊലീസ് അന്വേഷിച്ചേക്കും. സംഭവത്തിൽ ഇന്നലെ പൊലീസ് ഒരു അറസ്റ്റ് രേഖപ്പടുത്തിയിരുന്നു.
കൊല്ലം രാമൻ കുളങ്ങര സ്വദേശി റിച്ചാർഡ് റിച്ചു (28) ആണ് അറസ്റ്റിലായത്. ‘പൊളി സാനം’ എന്ന അപരനാമത്തിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നയാളാണ് റിച്ചാർഡ് റിച്ചു. ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത് തൊട്ടു പിന്നാലെയാണ് റിച്ചു അറസ്റ്റിലായത്. രൂക്ഷമായ അസഭ്യങ്ങൾ നിറഞ്ഞ പ്രയോഗങ്ങളാണ് റിച്ചാർഡ് പൊലീസിന് നേരെയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നേരെയും ഇയാൾ നടത്തിയത്. ഇ ബുൾ ജെറ്റുകാരെ പിന്തുണച്ച് കൊണ്ടായിരുന്നു തെറിവിളികൾ. പൊലീസിന് നേരെ അക്രമണം നടത്താനും ഇയാൾ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.
Read Also: സർക്കാർ ശ്രീജേഷിന് എന്ത് നൽകും?: പ്രഖ്യാപനം ഇന്ന് നിയമസഭയിൽ വച്ച്
അതേസമയം ആരാധകരെ സംഘടിപ്പിച്ചതും സോഷ്യൽ മീഡിയയിൽ കലാപാഹ്വാനം നടത്തിയവരെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തയ്യാറെടുപ്പ്. മല്ലു ട്രാവലർ ഉൾപ്പെടെയുള്ള പ്രമുഖ വ്ളോഗർമാർ ഇ ബുൾ ജെറ്റിന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇവർക്കൊന്നും വിഷയത്തിൽ നേരിട്ട് പങ്കില്ലെന്നാണ് പ്രാഥമിക വിവരം. പൊലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവും.
Post Your Comments