Latest NewsKeralaNewsIndia

കേരളത്തിൽ പുതിയ കോവിഡ് വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല: അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേരളത്തിൽ പുതിയ കോവിഡ് വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ 88 മുതൽ 90 ശതമാനം കേസുകളും ഡെൽറ്റയാണെന്നും പുതിയ വകഭേദങ്ങളൊന്നും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വിശദമാക്കി.

Read Also: മുസ്ലിം ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്​ ഐസ് ​ കട്ടക്ക്​ പെയിന്‍റടിക്കുന്നത്​ പോലെയാണെന്ന് മഞ്ഞളാംകുഴി അലി

രാജ്യത്ത് സ്ഥിരീകരിക്കുന്ന പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലധികവും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്രം വിദഗ്ധ സംഘത്തെയും അയച്ചിരുന്നു.

റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ പകുതിയിലധികം കേസുകൾ കേരളത്തിലാണെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കേസുകളെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു ഇത്. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് പരിശോധിക്കാനായി കേന്ദ്രത്തിൽ നിന്നെത്തിയ ആറംഗ സംഘം സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ ജില്ലകൾ സന്ദർശിച്ച കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

പ്രമേഹ രോഗികളുടെ എണ്ണത്തിലുള്ള വർധനയും കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ പിന്തുടരുന്നതിലെ അലസതയും രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിന് കാരണമായതെന്നാണ് കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രായമേറിയവരുടെ എണ്ണം കേരളത്തിൽ കൂടുതലാണെന്ന കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. ഒരു തവണ കോവിഡ് ബാധിച്ചവരിൽ വീണ്ടും രോഗം ബാധിക്കുന്നതിന്റെ വിവരങ്ങളും സംഘം ശേഖരിച്ചിരുന്നു.

Read Also: ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് നാളെ: ലോർഡ്സിൽ മത്സരം കാണാൻ ഗാംഗുലിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button