Latest NewsKeralaNews

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ബുധനാഴ്ച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാർഡുകളിൽ ബുധനാഴ്ച്ച ഉപതെരഞ്ഞെടുപ്പ് നടക്കും. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് ആറു മണിക്ക് അവസാനിക്കും. വ്യാഴാഴ്ച്ച രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക.

Read Also: നിങ്ങൾ പണം സമ്പാദിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണോ? എങ്കിൽ നിങ്ങളെ പങ്കാളി ഉപേക്ഷിച്ചേക്കാം: പഠനം

കോവിഡ് പ്രോട്ടോകോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ട സജ്ജീകരണങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ പത്തനംതിട്ട-കലഞ്ഞൂർ-പല്ലൂർ, ആലപ്പുഴ-മുട്ടാർ-നാലുതോട്, കോട്ടയം- എലിക്കുളം-ഇളങ്ങുളം, എറണാകുളം ജില്ലയിലെ വേങ്ങൂർ-ചൂരത്തോട്, വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത്, മാറാടി- നോർത്ത് മാറാടി, മലപ്പുറം ജില്ലയിലെ ചെറുകാവ്- ചേവായൂർ, വണ്ടൂർ-മുടപ്പിലാശ്ശേരി, തലക്കാട്-പാറശ്ശേരി വെസ്റ്റ്, കോഴിക്കോട്-വളയം-കല്ലുനിര, കണ്ണൂർ-ആറളം-വീർപ്പാട് എന്നീ ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ്, തിരുവനന്തപുരം-നെടുമങ്ങാട്- പതിനാറാംകല്ല്, എറണാകുളം-പിറവം-കരക്കോട്, വയനാട്-സുൽത്താൻ ബത്തേരി-പഴേരി എന്നീ മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Read Also: മേഘാലയയിൽ ഐഇഡി സ്‌ഫോടനം: രണ്ടു പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button