Latest NewsNewsIndia

10 കോടി വിലവരുന്ന കൊക്കെയ്ന്‍ ശരീരത്തിനുള്ളില്‍ കാപ്‌സ്യൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമം

ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ശരീരത്തിനുള്ളിലാക്കി കടത്തുന്ന ഏറ്റവും കൂടുതല്‍ മയക്കുമരുന്നിന്റെ അളവാണിതെന്നും എന്‍സിബി വ്യക്തമാക്കി.

മുംബൈ: 10 കോടി വിലവരുന്ന ഒരു കിലോഗ്രാം കൊക്കെയ്ന്‍ കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച പ്രതി പിടിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ആണ് ഓഗസ്റ്റ് എട്ടിനു പ്രതിയെ പിടികൂടിയത്.

Read Also: സർക്കാർ ശ്രീജേഷിന് എന്ത് നൽകും?: പ്രഖ്യാപനം ഇന്ന് നിയമസഭയിൽ വച്ച്

തുടര്‍ന്ന് ഡോക്‌ടര്‍മാരുടെ സഹായത്തോടെ ഇയാളുടെ ശരീരത്തിനുള്ളിലുണ്ടായിരുന്ന 70 കാപ്സ്യൂളുകള്‍ പുറത്തെടുത്തു. മയക്കുമരുന്ന് പുറത്തെടുക്കാന്‍ ആകെ മൂന്ന് ദിവസം വേണ്ടി വന്നു. ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ശരീരത്തിനുള്ളിലാക്കി കടത്തുന്ന ഏറ്റവും കൂടുതല്‍ മയക്കുമരുന്നിന്റെ അളവാണിതെന്നും എന്‍സിബി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button