വാഷിങ്ടൺ: 90 ദിവസത്തിനകം താലിബാൻ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ എട്ട് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം അടുത്ത ആറ് ദിവസത്തിനുള്ളിൽ താലിബാൻ പിടിച്ചെടുക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. വാർത്താ ഏജൻസി റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read Also: ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി ക്ഷേത്രം നിർമ്മിച്ച് വിഗ്രഹത്തിൽ ദിവസേന പൂജ നടത്തി യുവതി
യുഎസ് സൈന്യം പിന്മാറാൻ തുടങ്ങിയതോടെ താലിബാൻ അഫ്ഗാനിസ്താനിൽ തങ്ങളുടെ സ്വാധീനം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് പല മേഖലകളുടെയും നിയന്ത്രണം ഇതിനോടകം തന്നെ താലിബാൻ കയ്യടക്കി കഴിഞ്ഞു.
വരുന്ന ആറ് മാസങ്ങൾക്കൊണ്ട് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുക്കുമെന്നായിരുന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗം മുൻപ് പറഞ്ഞിരുന്നത്. എന്നാൽ അഫ്ഗാനിൽ താലിബാൻ നടത്തിയ പുതിയ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്നു മാസങ്ങൾക്കകം കാബൂൾ പിടിച്ചടക്കുമെന്ന വിലയിരുത്തലിലേക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗം എത്തിയത്. അഫ്ഗാൻ സൈന്യത്തിന്റെ പ്രതിരോധം എത്രമാത്രം ശക്തമായിരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും താലിബാൻ കാബൂൾ പിടിച്ചടക്കുന്നതെന്നും അമേരിക്ക വിശദമാക്കുന്നു.
Read Also: ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം: പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
Post Your Comments