Latest NewsNewsFood & CookeryLife StyleHealth & Fitness

നല്ല ആരോഗ്യത്തിന് സീതപ്പഴം കഴിക്കാം : ഗുണങ്ങള്‍ നിരവധി

രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണപ്രദമാണ് സീതപ്പഴം. പ്രതിരോധശേഷിക്കും ശരീരത്തിന്‍റെ ആരോഗ്യത്തിനു പുറമെ വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമാണ് സീതപ്പഴം. അറിയാം സീതപ്പഴത്തിന്റെ മറ്റു ഗുണങ്ങള്‍.

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമായ സീതപ്പഴം ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച പഴമാണ്.

ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ ഇവ ക്രമപ്പെടുത്തുന്നു. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും സീതപ്പഴം നല്ലതാണ്.

Read Also  :  പേൻ ശല്യമുണ്ടോ?: വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പ മാർ​ഗങ്ങൾ ഇതാ

ഫൈബര്‍ ധാരാളം അടങ്ങിയ സീതപ്പഴം മലബന്ധം അകറ്റാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സഹായിക്കും.

കലോറി കുറഞ്ഞ സീതപ്പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ സീതപ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button