ന്യൂഡല്‍ഹി: 11 സംസ്ഥാനങ്ങളിലെ 44 ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യമന്ത്രാലയം. ഇതില്‍ ആറ് ജില്ലകളും കേരളത്തിലാണ്. ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്.
Also Read: ഭരണ പ്രതിപക്ഷങ്ങളുടെ പരിപൂർണ്ണ പിന്തുണ: 385 അംഗങ്ങളുടെ പിന്തുണയോടെ ഒബിസി ബിൽ ലോക്സഭ പാസാക്കി
ടി.പി.ആര്‍ 10 ശതമാനത്തിന് മുകളിലുള്ള 29 ജില്ലകള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മിസോറം, അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്റ്, സിക്കിം എന്നിവിടങ്ങളിലാണുള്ളത്. രാജസ്ഥാനിലെ രണ്ട് ജില്ലകളിലും ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലെ ഓരോ ജില്ലകളില്‍ വീതവും ടി.പി.ആര്‍ 10 ശതമാനത്തിന് മുകളിലാണ്.
കഴിഞ്ഞ ആഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ 51.51 ശതമാനം കേസുകളും കേരളത്തില്‍ മാത്രമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments