ബംഗളൂരു : കര്‍ണാടകയില്‍ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബെംഗളുരുവില്‍ മാത്രം ഏകദേശം 242 കുട്ടികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് മൂന്നാം തരംഗം കൂടുതലായും കുട്ടികളെയാണ് ബാധിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍.
Read Also : വാക്സിന് ചലഞ്ചിലൂടെ സമാഹരിച്ച പണം എന്തുചെയ്യും?: സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്ന് പി.സി വിഷ്ണുനാഥ്
കണക്കുകള്‍ പ്രകാരം ഒന്‍പത് വയസില്‍ താഴെയുള്ള 106 കുട്ടികളും ഒന്‍പതിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ള 136 കുട്ടികളും കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിതരായി. വരും ദിവസങ്ങളില്‍ കുട്ടികളില്‍ കൊവിഡ് ബാധ ഉയര്‍ന്നേക്കാമെന്ന് ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു.
കുട്ടികള്‍ വീടിനകത്ത് തന്നെ ഇരിക്കുന്നുണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കുറവാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Post Your Comments