ഗാസിയാബാദ് : ക്ഷേത്ര പരിസരത്ത് ഉറങ്ങിക്കിടന്ന ദസ്നാ ദേവി ക്ഷേത്രത്തിലെ പുരോഹിതന് നേരെ ആക്രമണം. സ്വാമി നരേശാനന്ദിനാണ് ഗുരുതരമായി പരിക്കേറ്റത്. തീവ്ര ഇസ്ലാമിസ്റ്റുകൾ വധഭീഷണി മുഴക്കിയ പുരോഹിതൻ സ്വാമി യതി നരസിംഹാനന്ദ് സരസ്വതിയുടെ ശിഷ്യനാണ് സ്വാമി നരേശാനന്ദ്.
ദസ്ന ക്ഷേത്രത്തിന്റെ കൺവീനർ യതി നരസിംഹാനന്ദിനെ കാണാനും ഒരു ചടങ്ങിൽ പങ്കെടുക്കാനും ഗാസിയാബാദിൽ എത്തിയതായിരുന്നു നരേശാനന്ദ്. പുലർച്ചെ 3.30 ഓടെയാണ് അദ്ദേഹത്തിന് നേരെ അക്രമണം നടന്നത്. പേപ്പർ കട്ടർ ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് പേപ്പർ കട്ടറുകൾ പൊലീസ് കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്.
Read Also : കാലാവസ്ഥ മാറുന്നു, വരാനിരിക്കുന്നത് വരള്‍ച്ചയും പേമാരിയും ചുഴലിക്കാറ്റും
അതേസമയം, ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയ സ്വാമി നരേശാനന്ദ് അപകടനില തരണം ചെയ്തു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട് . സംഭവത്തിൽ മസൂരി പൊലീസ് വകുപ്പ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തിന് പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളാണെന്ന് ദസ്ന ക്ഷേത്ര വക്താവ് അനിൽ യാദവ് പറഞ്ഞു. ഒരു തവണ നടത്തിയ ആക്രമണ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ വീണ്ടും ശ്രമിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments