കാസറഗോഡ്: എഞ്ചിനിൽ കുടുങ്ങിയ വയോധികന്റെ മൃതദേഹവുമായി ട്രെയിൻ സഞ്ചരിച്ചത് 14 കിലോമീറ്റർ. അടച്ചിട്ട ലെവല്‍ ക്രോസിലൂടെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് മഞ്ചേശ്വരം ഹൊസങ്കടി കജയിലെ മൊയ്തീന്‍കുട്ടിയെ തീവണ്ടി തട്ടിയത്. മംഗളൂര്‍ കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് വീണ മൊയ്തീന്‍കുട്ടി എന്‍ജിന്‍ മുന്നിലെ കൊളുത്തില്‍ കുടുങ്ങുകയായിരുന്നു.
Also Read:ശരണ്യയുടെ ബില്ലടയ്ക്കാന്‍ സീമ സ്വര്‍ണ്ണം മുഴുവന്‍ വിറ്റു, ശരണ്യയ്ക്കായി ജീവിച്ചത് പത്തുവര്‍ഷം
അപകടമറിയാതെ ട്രെയിന്‍ മുന്നോട്ട് പോവുകയായിരുന്നു. ഹൊസങ്കടിയിലെ ഗേറ്റ്മാനാണ് ഈ ദയനീയമായ കാഴ്ച കണ്ട് തൊട്ടടുത്ത ഉപ്പള ഗേറ്റില്‍ വിവരം അറിയിച്ചത്. ഉപ്പള ഗേറ്റിൽ തീവണ്ടിയെത്തുമ്പോള്‍ മൊയ്തീന്‍കുട്ടിയുടെ മൃതദേഹം എന്‍ജിന് മുന്നിലുണ്ടായിരുന്നുവെന്നാണ് സാക്ഷിമൊഴി. ആരെയെങ്കിലും തീവണ്ടി തട്ടിയതായി കണ്ടാൽ അടുത്ത സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നാണ് നിയമം.
നിയമം അനുസരിച്ച് കുമ്പള സ്റ്റേഷനിലെത്തി വിവരം പറയാന്‍ നോക്കുമ്പോഴാണ് എന്‍ജിന് മുന്നിലെ മൃതദേഹം ലോക്കോപൈലറ്റും കാണുന്നത്.
Post Your Comments