Latest NewsIndiaNews

വിമാനത്തിനുള്ളിൽ പാമ്പ് : വൈറലായി വീഡിയോ ദൃശ്യങ്ങൾ

കൊല്‍ക്കത്ത : മുംബൈയിലേക്ക് പറക്കാനിരുന്ന ഇൻഡിഗോ ഫ്‌ലൈറ്റിലെ പാസഞ്ചര്‍ സീറ്റിനടുത്തുള്ള ബാഗേജ് ബെല്‍റ്റിലാണ് ചുരുണ്ടു കിടക്കുകയായിരുന്ന പാമ്പിനെ കണ്ടത്. എയര്‍ പോർട്ടിൽ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു വിമാനം നിര്‍ത്തിയിട്ടിരുന്നത്.

പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ബാഗേജ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരനാണ് റായ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ വിമാനത്തില്‍ പാമ്പിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയികുകയും ആളുകളോട് ആ ഭാഗത്ത് നിന്ന് മാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

റായ്പൂറില്‍ നിന്നെത്തിയ ശേഷം ലഗേജ് ഇറക്കാന്‍ നേരമാണ് പാമ്പ് വിമാനത്തിനകത്തേക്ക് കയറിയതെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് പത്രപ്രവര്‍ത്തകനായ തരുണ്‍ ശുക്ല ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button