ധാക്ക : ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കോവിഡ് അതിവേഗം പടരുന്നു. ഇതേത്തുടര്‍ന്ന് അഭയാര്‍ത്ഥികള്‍ക്ക് ചൈനീസ് വാക്സിന് നല്കാന് ബംഗ്ലാദേശ് ഭരണകൂടം തീരുമാനിച്ചു. റോഹിങ്ക്യകള്‍ കൂട്ടത്തോടെ താമസിക്കുന്ന ക്യാമ്പുകളില്‍ രോഗം പടരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വാക്സിന് നല്കാന് തീരുമാനമായത്. ചൈനീസ് വാക്സിനായ സിനോഫാം നല്‍കാനാണ് അധികൃതരുടെ തീരുമാനം. അടുത്തിടെ 8,50,000 റോഹിങ്ക്യകള്‍ താമസിക്കുന്ന ക്യാമ്പില്‍ 2600 പേര്‍ക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read Also : കോവിഡ് ഡെല്‍റ്റ പ്ലസ്: ആശ്വാസ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍
മ്യാന്മറില് നിന്നും സുരക്ഷ തേടി പത്ത് ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ബംഗ്ലാദേശില്‍ എത്തിയിട്ടുള്ളത്. ഇതിലധികവും അതിര്‍ത്തി പ്രദേശമായ കോക്സ് ബസാറിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലാണുള്ളത്. ഇവിടെ കോവിഡ് നിയന്ത്രിക്കാനാവാത്ത അവസ്ഥയുണ്ടായാല്‍ അത് വന്‍ ദുരന്തമായേക്കും. ആദ്യഘട്ടത്തില്‍ 55 വയസിനു മുകളിലുള്ള ആളുകള്‍ക്ക് വാക്സിന് നല്‍കാനാണ് തീരുമാനം. ഇതിനായി യുഎന്‍ ഏജന്‍സികളുടെ സഹായവും ഉണ്ടായിരിക്കും. അഭയാര്‍ത്ഥികള്‍ക്കിടയില്‍ ഏകദേശം 20,000 കോവിഡ് കേസുകളും 200 മരണങ്ങളും ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments