Latest NewsKerala

‘പിഴ ചുമത്തുന്നത് മഹാ അപരാധമല്ല’: പൊലീസ് ജനങ്ങളുടെ കണ്ണീരൊപ്പുകയാണെന്ന് മുഖ്യമന്ത്രി

ക്രമസമാധാനം നിലനിര്‍ത്താനാണ് പോലീസ് ശ്രമിച്ചത്. പോലീസിന്റേത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ലോക്ഡൌൺ കാലത്ത് പിഴ ചുമത്തുന്നത് മഹാ അപരാധമെന്ന മട്ടിൽ കാണരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ചെയ്യുന്നത് അവരെ ഏൽപ്പിച്ച ജോലിയാണ്. ത്യാഗ രൂപമായ അവരുടെ പ്രവർത്തനത്തെ ഇങ്ങനെ അധിക്ഷേപിക്കരുത്, പൊലീസ് ജനങ്ങളുടെ കണ്ണീരൊപ്പുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി മൂപ്പനെയും മകനെയും അറസ്‌റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കുടുംബ കലഹമാണ് തര്‍ക്കത്തിന് കാരണം. ക്രമസമാധാനം നിലനിര്‍ത്താനാണ് പോലീസ് ശ്രമിച്ചത്. പോലീസിന്റേത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പോലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അട്ടപാടിയില്‍ മൂപ്പനും മകനുമെതിരെ പോലീസ് നടത്തിയത് നരനായാട്ടാണ്. ഭാന്ത്ര് പിടിച്ചത് പോലയൊണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

മൂപ്പനെയും മകനെയും ബലംപ്രയോഗിച്ചു പിടിച്ചു കൊണ്ടു പോകുകയായിരുന്നെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എന്‍ ഷംസുദീന്‍ എം എല്‍ എ പറഞ്ഞു. ഭീകര വാദികളെ പിടിക്കും പോലെ പോലീസ് സംഘമെത്തി. സി പി എം നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് നടപടി. സി പി എമ്മുമായി മുരുകന്‍ തെറ്റിയതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button