കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ ബൈക്ക് കാണാതായി. ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം പോലീസ് സ്‌റ്റേഷന്‍ കോംപൗണ്ടില്‍ വെച്ചാണ് കാണാതായത്. സംഭവത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പോലീസ് ബൈക്ക് കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: മൂന്നിൽ കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്ക് ക്ഷേമ പദ്ധതി: രൂപതകളെ പിന്തുണച്ചു കെ.സി.ബി.സി.
കേസിലെ എട്ടാം പ്രതിയായ സുബീഷിന്റെ ബൈക്കാണ് ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് കാണാതായത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് സംഭവമുണ്ടായിരിക്കുന്നത്. 2019 മെയ് 17നാണ് വെളുത്തോളിയില്‍ നിന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഈ വാഹനം കസ്റ്റഡിയിലെടുത്തത്.
കാസര്‍ഗോഡ് സിജെഎം കോടതിയില്‍ ഹാജരാക്കിയ ശേഷം വാഹനം ബേക്കല്‍ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇത്തരത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച 12 വാഹനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. കോടതിയില്‍ അപേക്ഷ നല്‍കിയ ശേഷം ഈ വാഹനങ്ങളും മറ്റ് തൊണ്ടി മുതലുകളും ഫോറന്‍സിക് പരിശോധന നടത്താന്‍ സിബിഐ തയാറെടുത്തിരിക്കെയാണ് പ്രതിയുടെ ബൈക്ക് കാണാതായിരിക്കുന്നത്.
Post Your Comments