KeralaLatest NewsNews

സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല: ‘ഈശോ’യ്ക്ക് പിന്തുണയുമായി മാക്ട

കൊച്ചി: നാദിര്‍ഷായുടെ പുതിയ സിനിമ ‘ഈശോ’യ്ക്ക് പിന്തുണയുമായി മാക്ട. നാദിര്‍ഷായ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മാക്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. മാക്ട വൈസ് ചെയര്‍മാന്‍ എം.പദ്മകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സിനിമയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനമായത്.

Also Read: ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്‌സ്‌ആപ്പില്‍, ഓണ്‍ലൈന്‍ ക്ലാസ്സിനിടയിൽ അധ്യാപകർക്ക് ലഭിക്കുന്നത് അശ്ലീല സന്ദേശങ്ങൾ

‘മലയാള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേര്‍ത്തുപിടിക്കലല്ല. സിനിമ പൊതുവേ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണ്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ഏറെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരിടം. സമൂഹത്തിന്റെ മാനസികമായ സന്തോഷത്തിന് വേണ്ടിയാണ് സിനിമ നിലനില്‍ക്കുന്നത് തന്നെ. ആ മേഖലയിലേക്കാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു പറ്റം ആളുകള്‍ വിവാദം സൃഷ്ടിക്കുന്നത്. നാദിര്‍ഷാ സംവിധാനം ചെയ്ത സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് മാക്ട പോലുള്ള സാംസ്‌കാരിക സംഘടനയുടെ ഉത്തരവാദിത്വമാണ്. നാദിര്‍ഷായ്ക്കു മാക്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി എല്ലാ പിന്തുണയും അറിയിക്കുന്നു’ – മാക്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button