KeralaLatest NewsNews

സി.പി.എം ചരിത്രപരമായ ഒരു മണ്ടത്തരം കൂടി തിരുത്തി, ഇനി ഭാരത് മാതാ കീ ജയ് വിളിക്കുന്നത് കൂടിയേ കേള്‍ക്കാനുളളൂ: എംടി രമേശ്

ആര്‍.എസ്.എസിനെ ദേശീയത പഠിപ്പിയ്ക്കാന്‍ സി.പി.എം ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം

തിരുവനന്തപുരം: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിനു ഒരുങ്ങുകയാണ്. ഈ വേളയില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന സി.പി.എം തീരുമാനത്തെ പരിഹസിച്ച്‌ ബി.ജെ.പി നേതാവ് എം.ടി. രമേശ്. അങ്ങനെ സി.പി.എം ചരിത്രപരമായ ഒരു മണ്ടത്തരം കൂടി തിരുത്തിയെന്നു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ രമേശ് പറയുന്നു.

ആര്‍.എസ്.എസിനെ ദേശീയത പഠിപ്പിയ്ക്കാന്‍ സി.പി.എം ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം. രാജ്യത്തിന്‍്റെ റിപ്പബ്ലിക് ദിനത്തിന് ആര്‍മിക്കൊപ്പം പരേഡ് നടത്തിയ ആര്‍.എസ്.എസിനെ ദേശീയത പഠിപ്പിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ലെന്ന് മാത്രം സൂചിപ്പിക്കട്ടെ. ഇങ്ക്വിലാബ് വിളി നിര്‍ത്തി സഖാക്കള്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നത് കൂടി മാത്രമേ ഇനി കേള്‍ക്കാന്‍ ബാക്കിയുള്ളു എന്നും രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.

read also: കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെടുത്തത് ആയുധങ്ങളോടൊപ്പം വയാഗ്ര ഗുളികകളും

എം.ടി. രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം

അങ്ങിനെ സി.പി.എം ചരിത്രപരമായ ഒരു മണ്ടത്തരം കൂടി തിരുത്തി.ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റ് കൊടുത്തും ആഗസ്റ്റ് പതിനഞ്ചിനെ ആപത്ത് പതിനഞ്ചാക്കി ചിത്രീകരിച്ചും ദേശത്തോടും ദേശീയതയോടും കൊടും ചതി ചെയ്ത സഖാക്കള്‍ 75 വര്‍ഷത്തിന് ശേഷം തിരുത്തുകയാണ്, ചെങ്കോട്ടയില്‍ ചെങ്കൊടി പാറുമെന്ന ദിവാസ്വപ്നം സഖാക്കള്‍ ഉപേക്ഷിച്ചതാകണം. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക മാറ്റി കരിങ്കൊടി കെട്ടാന്‍ പോയി രക്തസാക്ഷികളായ സഖാക്കള്‍ പൊറുക്കട്ടെ.

ആര്‍. എസ്.എസ്സിനെ ദേശീയത പഠിപ്പിയ്ക്കാന്‍ സി.പി.എം ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം.രാജ്യത്തിന്‍്റെ റിപ്പബ്ലിക് ദിനത്തിന് ആര്‍മിക്കൊപ്പം പരേഡ് നടത്തിയ ആര്‍.എസ്.എസ്സിനെ ദേശീയത പഠിപ്പിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ലെന്ന് മാത്രം സൂചിപ്പിക്കട്ടെ. ഇങ്ക്വിലാബ് വിളി നിര്‍ത്തി സഖാക്കള്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നത് കൂടി മാത്രമേ ഇനി കേള്‍ക്കാന്‍ ബാക്കിയുള്ളു.
ജയ് ഹിന്ദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button