തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ഇല്ലാത്തതിനാല്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകാനാവാതെ പ്രവാസികൾ നട്ടം തിരിയുന്നതായി പരാതി. ജൂണ്‍ ഒന്ന് മുതല്‍ 13 വരെ രണ്ടാം ഡോസ് എടുത്ത പ്രവാസികള്‍ക്ക് കേരളത്തിന്റെ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സംസ്ഥാനം നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും വാക്സിന് നല്കുന്ന തീയതിയും ഇല്ല.
‘കോവിന്‍’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് തുടക്കം മുതല്‍ വാക്സിന് പൗരന്മാര്ക്ക് നല്‍കിയിരുന്നത്. വിതരണം സുഗമമാക്കാന്‍ കേരള സര്‍ക്കാര്‍ ഇടക്കാലത്ത് ‘kerala.gov.in/vaccination’എന്ന വെബ്സൈറ്റ് തുടങ്ങി. പ്രവാസികള്‍ക്കു പെട്ടെന്ന് രണ്ടാം ഡോസ് ലഭിക്കാന്‍ ഇത് സഹായമായെങ്കിലും കുരുക്ക് പിന്നീടാണ് വന്നത്. സംസ്ഥാന സര്‍ക്കാറുകളുടെ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാനാവില്ലെന്ന് പല രാജ്യങ്ങളും നിലപാടെടുത്തിരുന്നു.
അതേസമയം ‘കോവിന്‍’ പോര്‍ട്ടലില്‍ സംസ്ഥാന സര്‍ട്ടിഫിക്കറ്റിന് പകരം കേന്ദ്ര സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി ഉണ്ടെങ്കിലും രണ്ടു സര്‍ട്ടിഫിക്കറ്റും ഒരേ യൂസര്‍ ഐഡിയില്‍നിന്ന് അപേക്ഷിച്ചതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് പ്രവാസികൾ ഇപ്പോൾ.
Post Your Comments