തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ യജ്ഞം രണ്ടാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ വാക്സിൻ ക്ഷാമം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ ഇന്ന് കുത്തിവയ്പില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ വാക്സിൻ ഇല്ലെന്നറിഞ്ഞതോടെ ദ്രുത ഗതിയിൽ വാക്സിൻ എത്തിക്കാനുള്ള നടപടികൾ കൈക്കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ.
Read Also : സംസ്ഥാനത്ത് ശക്തമായ മഴ : ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി മൂന്ന് ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ന് ഉച്ചയോടെ സംസ്ഥാനത്ത് എത്തുമെന്ന് അറിയിപ്പ് ലഭിച്ചു കഴിഞ്ഞു. ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആരോഗ്യ മന്ത്രി വീണജോർജ് ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ 2.49 ലക്ഷം പേര്‍ക്കാണ് കേരളത്തിൽ വാക്‌സിന്‍ നല്‍കിയത്.കോളജ് വിദ്യാര്‍ഥികള്‍കള്‍ക്കും അധ്യാപകര്‍ക്കും ഉള്‍പ്പെടെ വാക്‌സിന്‍ ലഭ്യമാക്കാനായിരുന്നു വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. ഈ മാസം 15നകം 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കുത്തിവെപ്പ് നല്‍കാണ് തീരുമാനം.
Post Your Comments