പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായിക്കുമെന്നതില്‍ സംശയമില്ല. ഇവ നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകവുമാണ്. ഇതില്‍ മുന്തിരി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഫലമാണ്. വിറ്റാമിനുകൾ ധാരാളം അടങ്ങിയ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും സമ്മാനിക്കും. ചുവപ്പ്, പർപ്പിൾ നിറത്തിലുള്ള മുന്തിരിയിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങൾക്ക് രക്‌തക്കുഴലുകളെ ആയാസരഹിതമാക്കി രക്‌തചംക്രമണം സുഗമമാക്കാൻ കഴിവുണ്ട്.
Read Also : ‘കശ്‌മീരിൽ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണം, എന്‍റെ സിരകളിലുമുണ്ട് കശ്മീരിയ്യത് : രാഹുൽ ഗാന്ധി
അറിയാം മുന്തിരിയുടെ ആരോഗ്യപരമായ ഗുണങ്ങള്‍
പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് മുന്തിരി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കുറയ്‌ക്കാനും മുന്തിരി സഹായിക്കും. കൂടാതെ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാനും കഴിയും.
Read Also : അഫ്ഗാനിസ്താനിൽ സുരക്ഷാ സ്ഥിതി രൂക്ഷം: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
പൊട്ടാസ്യം ധാരാളം അടങ്ങിയ മുന്തിരി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഇവ സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാനും സഹായിക്കും.
ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കും.
Post Your Comments