കീടനാശിനി വിമുക്തമായ പച്ചക്കറികള്‍ ലഭിക്കണമെങ്കില്‍ സ്വയം കൃഷി ചെയ്യേണ്ട അവസ്ഥയാണ്. എന്നാല്‍ വീടുകളില്‍ സര്‍വസാധാരണയായി ചെയ്യാവുന്ന ചില പ്രാഥമിക പാചക നടപടിക്രമങ്ങള്‍ കീടനാശിനികള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനു സഹായകരമാകും.
കഴുകി വൃത്തിയാക്കല്‍, പുറംതൊലി കളയല്‍, ചൂടുവെള്ളത്തില്‍ മുക്കിയെടുക്കല്‍, നീരെടുക്കല്‍, പുഴുങ്ങല്‍, പൊടിക്കല്‍, ചുട്ടെടുക്കല്‍, ചൂടാക്കികൊണ്ടുള്ള അണുനാശനം, ടിന്നിലടച്ച് ഭദ്രമാക്കല്‍ തുടങ്ങിയ പല പ്രക്രിയയുടെയും അനന്തരഫലമായി വലിയ തോതില്‍ കീടനാശിനി നിര്‍മാര്‍ജനം നടക്കുന്നുണ്ട്.
വെള്ളമുപയോഗിച്ച് കഴുകല്‍
പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിനു മുന്‍പ് കഴുകുന്നത് പതിവാണ്. എങ്കിലും മിക്കവാറും പച്ചക്കറികളിലും പഴങ്ങളിലും പുറംതൊലിയിലാവും കീടനാശിനി സാന്നിധ്യം ഉണ്ടാവുക. അതുകൊണ്ട് അവ നന്നായി കഴുകുന്നതിലൂടെയും പുറംതൊലി കളയുന്നതിലൂടെയും സുരക്ഷിതമാക്കാം.
1. പഴങ്ങളുടെയും പച്ചക്കറികളുടെയും ബാഹ്യഘടന, കീടനാശിനിയുടെ രാസഘടന, പരിസ്ഥിതിയുടെ സ്വഭാവം എന്നിവയാണ് വെള്ളത്തില്‍ കഴുകുന്നതിലൂടെയുള്ള കീടനാശിനി നിര്‍മാര്‍ജനം.
2. വിനാഗിരി, മഞ്ഞള്‍, സോഡിയംബൈകാര്‍ബണേറ്റ്, കറിയുപ്പ്, ആല്‍ക്കഹോള്‍ എന്നിവയുടെ ലായനികളില്‍ മുക്കിവയ്ക്കുന്നതും ഏറെക്കുറെ വിഷരഹിതമാകും. – കഴുകുമ്പോള്‍ നിര്‍മാര്‍ജനം ചെയ്യപ്പെടുന്ന മിക്ക കീടനാശിനികള്‍ക്കും ജലത്തില്‍ അലിയുന്ന സ്വഭാവം ഉണ്ടായിരിക്കും.
3. മുന്തിരി പോലുള്ള പഴങ്ങളുടെ പുറം തൊലിയില്‍ നിന്നാണ് പലപ്പോഴും കീടനാശിനി വിഷം ജ്യൂസുകളില്‍ എത്തുന്നത്. പഴത്തൊലികള്‍ കൂടി ഉപയോഗിച്ച് നിര്‍മിക്കുന്ന വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളില്‍ മിക്കപ്പോഴും കീടനാശിനി കണികകള്‍ ഉണ്ടാകും.
4. പലതവണ തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ തന്നെ 75 മുതല്‍ 80 വരെ ശതമാനം കീടനാശിനികള്‍ ഒഴുകിപോകും. ഉദാഹരണത്തിന് മുന്തിരി, ആപ്പിള്‍, പേരക്ക, മാങ്ങ, തക്കാളി, വെണ്ട എന്നിവയെല്ലാം തണുത്ത വെള്ളത്തില്‍ നിരവധി തവണ കഴുകി വിഷവിമുക്തമാക്കാവുന്നതാണ്.
5. നന്നായി കഴുകുമ്പോള്‍ കീടനാശിനീകണങ്ങള്‍ വെള്ളത്തില്‍ അലിഞ്ഞു പോവുകയല്ല. മറിച്ച് കഴുകലിന്റെ ഭാഗമായി പ്രതലത്തില്‍ നിന്ന് ഇളകി ഒഴുകിപ്പോകുകയാണ് ചെയ്യുന്നതെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
Post Your Comments