കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുക്കുകയാണ്. രാജ്യത്തെ നാലാമത്തെ വലിയ നഗരമായ മസാര്‍-ഇ-ഷെരിഫ് പിടിച്ചെടുക്കാനുള്ള പ്രയത്നത്തിലാണ് താലിബാന്‍. ഈ സാഹചര്യത്തിൽ പ്രദേശത്തെ ഇന്ത്യന്‍ പൗരന്‍മാരോട് രാജ്യം വിടാന്‍ അഭ്യര്‍ത്ഥന.
മസാര്‍-ഇ-ഷെരീഫില്‍ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടുന്ന പ്രത്യേക വിമാനത്തില്‍ പൗരന്മാരോട് തിരികെ എത്താനാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ അവരുടെ ഫോണ്‍, പാസ്‌പോര്‍ട്ട് നമ്ബര്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ രണ്ട് ഫോണ്‍ നമ്ബറുകളില്‍ വാട്ട്‌സ്‌ആപ്പ് വഴി ഉടന്‍ അറിയിക്കണമെന്ന് മസാര്‍-ഇ-ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മസാര്‍-ഇ-ഷെരീഫിലും പരിസരത്തുമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രത്യേക വിമാനത്തില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ അവരുടെ പൂര്‍ണ്ണമായ പേര്, പാസ്‌പോര്‍ട്ട് നമ്ബര്‍, കാലഹരണപ്പെടല്‍ തീയതി എന്നിവ 0785891303, 0785891301എന്നീ നമ്ബരുകളില്‍ അറിയിക്കണമെന്നും കോണ്‍സുലേറ്റ് പങ്കുവച്ച ട്വീറ്റിൽ പറയുന്നു.
Post Your Comments