KeralaLatest NewsNews

സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്സിൻ കൂടി ലഭിച്ചു: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്സിൻ കൂടി ലഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. 2,91,080 ഡോസ് കോവിഷീൽഡ് വാക്സിനും 2,20,000 ഡോസ് കോവാക്സിനുമാണ് എത്തിയത്. ‘തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് കോവീഷീൽഡ് വാക്സിനും തിരുവനന്തപുരം 74,500, എറണാകുളം 86,500, കോഴിക്കോട് 59,000 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. ചില കേന്ദ്രങ്ങളിൽ രാത്രിയോടെയാണ് എത്തുന്നത്. ലഭ്യമായ വാക്സിൻ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു വരികയാണെന്ന്’ മന്ത്രി വ്യക്തമാക്കി.

Read Also: സികെ ജാനുവിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമം: ജാനുവിനെ സിപിഎം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി

‘ഇന്ന് 95,308 പേർക്കാണ് വാക്സിൻ നൽകിയത്. 411 സർക്കാർ കേന്ദ്രങ്ങളിലും 333 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 744 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,21,94,304 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,57,52,365 പേർക്ക് ഒന്നാം ഡോസ് വാക്സിനും 64,41,939 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.88 ശതമാനം പേർക്ക് ഒന്നാം ഡോസും 18.35 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയെന്നും’ മന്ത്രി കൂട്ടിച്ചേർത്തു.

Read Also: സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല: ‘ഈശോ’യ്ക്ക് പിന്തുണയുമായി മാക്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button