KeralaCinemaLatest NewsNewsEntertainment

ഈശോ എന്ന പേര് സിനിമക്ക് ഇട്ടാൽ എന്താണ് കുഴപ്പം : പിന്തുണയുമായി ഓര്‍ത്തഡോക്സ് ബിഷപ്പ്

തൃശൂര്‍ : ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയാണ് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്. സിനിമയുടെ ടാഗ്‌ലൈൻ ആയ ‘നോട്ട് ഫ്രം ദി ബൈബിൾ’ എന്ന വാചകമാണ് പലരെയും ചൊടിപ്പിച്ചത്. മതവികാരം വ്രണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സംഘടനകളും വൈദികരും ഇതിനെതിരെ രംഗത്ത് വന്നു. ഒടുവിൽ, ടാഗ്‌ലൈൻ മാറ്റി പുതിയ പോസ്റ്റർ നാദിർഷ പുറത്തിറക്കിയിരുന്നു.

Read Also : ബലിയിടാൻ പോയ യുവാവിന് 500 രൂപയുടെ രസീത് നല്‍കി 2000 രൂപ പിഴയായി വാങ്ങിയ പോലീസുകാരനെതിരെ നടപടി ‍ 

സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യൂഹാനോന്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത പ്രതികരണവുമായി എത്തിയത്.

ഈശോ എന്ന പേര് സിനിമക്കിട്ടാല്‍ എന്താണ് കുഴപ്പമെന്ന് മെത്രാപ്പൊലീത്ത പോസ്റ്റിൽ ചോദിക്കുന്നു. മധ്യതിരുവിതാംകൂറില്‍ ഒരുപാട് പേര്‍ക്ക് ഈശോ എന്ന പേരുണ്ടെന്നും അതൊന്നും ആരും നിരോധിച്ചിട്ടില്ലെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

ഞാൻ, സിനിമാ ഡയറക്ടർ നാദിർഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തിൽ‌ നൽകിയ കമന്റ്‌.‌

എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക്‌ ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ,‌ ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളിൽ ചിലർ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്‌. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?

https://www.facebook.com/yuhanon.meletius/posts/10157911892006143

shortlink

Related Articles

Post Your Comments

Related Articles


Back to top button