ടോക്കിയോ: ഒളിമ്പിക്സ് ഫുട്ബോളിൽ സ്വർണം നേടിയ ബ്രസീൽ ടീമിനെതിരെ നടപടിക്കൊരുങ്ങി ബ്രസീലിയൻ ഒളിമ്പിക്സ് കമ്മിറ്റി. മെഡൽദാന ചടങ്ങിൽ ടീമിന്റെ ഔദ്യോഗിക ഒളിമ്പിക്സ് യൂണിഫോം ധരിച്ചില്ല എന്ന കാരണം മുൻനിർത്തിയാണ് ഫുട്ബോൾ ടീമിനെതിരെ നടപടിയെടുക്കുമെന്ന് ബ്രസീലിയൻ ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചത്.
കരുത്തരായ സ്പെയ്നിനെ മറികടന്നാണ് ബ്രസീൽ ഫുട്ബോളിൽ സ്വർണം നിലനിർത്തിയത്. ചൈനീസ് കമ്പനിയായ പീക് സ്പോർട്സാണ് ഔദ്യോഗിക ഒളിമ്പിക്സ് യൂണിഫോമിന്റെ നിർമാതാക്കൾ. എന്നാൽ നൈക്കിയുടെ ജേഴ്സി അണിഞ്ഞാണ് ബ്രസീൽ ഫുട്ബോൾ താരങ്ങൾ മെഡൽ സ്വീകരിച്ചത്. ടീമംഗങ്ങളുടെയും ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെയും മനോഭവത്തെയും ഒളിമ്പിക്സ് കമ്മിറ്റി അപലപിച്ചു.
Read Also:- ഒളിമ്പിക് മെഡൽ കടിക്കുന്നത് എന്തിന്?
അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി അംഗീകരിച്ച ഔദ്യോഗിക യൂണിഫോം ധരിക്കണമെന്ന് ഒളിമ്പിക്സിൽ പങ്കെടുത്ത ബ്രസീൽ താരങ്ങളോട് നേരത്തെതന്നെ അറിയിച്ചിരുന്നു. ജാക്കറ്റുകൾ അരക്കെട്ടിന്റെ ചുറ്റും കെട്ടുകയും പാന്റ്സ് മാത്രമാണ് ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായിരുന്നത്. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെ നിർദ്ദേശങ്ങളാണ് തങ്ങൾ പിന്തുടർന്നത് എന്നായിരുന്നു താരങ്ങളുടെ പ്രതികരണം. എന്നാൽ ഫുട്ബോൾ കോൺഫെഡറേഷൻ മൗനം പാലിക്കുകയാണ്.
Post Your Comments